സ്വർണ ജേതാവ് ദീ​പ ക​ർ​മാ​ക​റി​ന്​ വൻ വരവേൽപ്പ്

ന്യൂഡൽഹി: ജിം​നാ​സ്​​റ്റി​ക്​​സ്​ വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ സ്വർണം നേടിയ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പ്യ​ൻ ജിം​നാ​സ്​​റ്റ്​ ദീ​പ ക​ർ​മാ​ക​ർ മടങ്ങിയെത്തി. പരിശീലകന്‍റെയും സ്പോർട്സ് അതോറിറ്റിയുടെയും പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ചതെന്ന് ദീ​പ ക​ർ​മാ​ക​ർ മാധ്യമങ്ങളോട് പറഞ്ഞു. 

തു​ർ​ക്കി​യി​ലെ മെ​ർ​സി​നി​ൽ ന​ട​ന്ന ജിം​നാ​സ്​​റ്റി​ക്​​സ്​ വേ​ൾ​ഡ്​ ച​ല​ഞ്ച്​ ക​പ്പി​ൽ വോ​ൾ​ട്ട്​ വി​ഭാ​ഗ​ത്തി​ലാണ് ദീ​പ ക​ർ​മാ​ക​ർ ഒ​ന്നാ​മ​തെ​ത്തിയത്. 14.150 പോ​യ​ൻ​റ്​ ക​ര​സ്ഥ​മാ​ക്കി​യാ​യി​രു​ന്നു ദീ​പ​യു​ടെ സ്വ​ർ​ണ​നേ​ട്ടം. 

ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വർണമാണിത്. പരിക്കിനെ തുടർന്ന് രണ്ടു വർഷം മൽസര രംഗത്ത് നിന്ന് വിട്ടുനിന്ന ശേഷമാണ് ദീപ തിരിച്ചുവരവ് നടത്തിയത്. യോഗ്യതാ റൗണ്ടിൽ 13.400 പോയിന്‍റ് ആണ് ദീപ നേടിയത്. 2016 റിയോ ഒളിമ്പിക്സിൽ ദീപ നാലാം സ്ഥാനത്ത് എത്തിയിരുന്നു.

ഇന്തോനേഷ്യയുടെ റിഫ്ദ ഇർഫാനാലുത്ഫി 13.400 പോയിന്‍റുമായി വെള്ളിയും തുർക്കിയുടെ ഗോക്സു സാൻലി 13.200 പോയിന്‍റുമായി വെങ്കലവും നേടിയ മറ്റ് താരങ്ങൾ. 

Tags:    
News Summary - Dipa Karmakar returns to India -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT