കോഴിക്കോട്: മ്യാന്മറിെല നയ്പിഡാവിൽ ആഗസ്റ്റ് മൂന്നു മുതൽ 11 വരെ നടക്കുന്ന ഏഷ് യൻ പുരുഷ അണ്ടർ 23 വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കെ.എസ്.ഇ.ബിയുെട അറ്റാ ക്കർ ഷോൺ ടി. ജോണും തമിഴ്നാട് സ്വദേശിയും കേരള ടീമംഗവുമായ ബി.പി.സി.എല്ലിെൻറ െസറ് റർ മുത്തുസാമിയും.
മുൻ കേരള കോച്ചും നാദാപുരം ചെറുമോത്ത് സ്വദേശിയുമായ അബ്ദുൽ നാസറാണ് സഹപരിശീലകൻ. ദേശീയ സീനിയർചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പിലും കേരള പുരുഷ ടീമിനെ ജേതാക്കളാക്കിയ അബ്ദുൽ നാസർ കൊച്ചി പോർട്ട് ട്രസ്റ്റിലെ പരിശീലകനാണ്.
പ്രീതം സിങ്ങാണ് മുഖ്യപരിശീലകൻ. പഞ്ചാബിെല പട്യാലയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീം വ്യാഴാഴ്ച മ്യാന്മറിലേക്ക് തിരിക്കും. 16 ടീമുകൾ പെങ്കടുക്കുന്ന ഏഷ്യൻചാമ്പ്യൻഷിപ്പിൽ തായ്ലൻഡ്, ചൈന, ന്യൂസിലൻഡ് ടീമുകൾക്കൊപ്പം പൂൾ ഡിയിലാണ് ഇന്ത്യ കളിക്കുന്നത്. ആഗസ്റ്റ് മൂന്നിന് ചൈനയും നാലിന് ന്യൂസിലൻഡും അഞ്ചിന് തായ്ലൻഡുമാണ് ഇന്ത്യയുെട എതിരാളികൾ.
ടീം: അമിത് കുമാർ, ഷോൺ ടി. ജോൺ, ചിരാഗ്, ഗഗൻ കുമാർ (എല്ലാവരും അറ്റാക്കർമാർ), ശിഖർ സിങ്, പ്രിൻസ്, സോനുകുമാർ (ബ്ലോക്കർമാർ), എം. അഷ്വിൻ രാജ്, ഹിമാൻഷു ത്യാഗി (ഇരുവരും യൂനിവേഴ്സൽ), മുത്തുസാമി, സഖ്ലൈൻ താരിഖ് (െസറ്റർമാർ), ഹരിപ്രസാദ് (ലിബറോ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.