സബ്ജൂനിയര്‍ ബാസ്കറ്റ്ബാള്‍ പ്രണവും ആന്‍ മേരിയും നയിക്കും

കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ബാസ്കറ്റ്ബാളിനുള്ള കേരള ടീമുകളെ പ്രണവ് പ്രിന്‍സും (സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം) ആന്‍ മേരി സക്കറിയയും (മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് കോട്ടയം) നയിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴുവരെ ഹൈദരാബാദിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്. സയാന മുഹമ്മദ്, ജാസണ്‍ രാജന്‍, സചിന്‍ കോശി ചെറിയാന്‍, തോമസ് സക്കറിയ, പോള്‍ തോമസ്, അക്ഷയ് കുമാര്‍, സി.കെ. അഭിനവ്, നിതിന്‍ബേബി, ജോസഫ് റോജി, ശ്രീഹരി വിജയന്‍, ഗോവിന്ദ് മനോജ് എന്നിവരാണ് ആണ്‍കുട്ടികളുടെ ടീമിലുള്ളത്.

പ്രേംകുമാറാണ് കോച്ച്. കെ.ഒ. ഉമ്മന്‍ മാനേജറും. അക്ഷ തങ്കം സാജന്‍, സ്വപ്ന മരിന്‍ ലിജു, ആര്‍. ജയശ്രീ, ആര്‍. അഭിരാമി, യു.എസ്. ഗൗരി, അലീന ആന്‍റണി, അഞ്ജന പോള്‍, എസ്. സഞ്ജന, സാരംഗി, അവന്തിക ബിജു, ജാനു സുനില്‍ എന്നിവരാണ് പെണ്‍കുട്ടികളുടെ ടീമിലുള്ളത്. കോച്ച്: വി.ജി. അജിത്. മാനേജര്‍: വി. റാണിമോള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.