അസ്താന (കസാഖ്സ്താന്‍): ഇന്ത്യയുടെ സോണിയ ലാതര്‍ ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിയില്‍. മറ്റ് നാല് ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. 57 കിലോയില്‍ പോളണ്ടിന്‍െറ അനെറ്റ റ്യാഗില്‍സ്കയെ തോല്‍പിച്ചാണ് മുന്‍ ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവായ സോണിയ സെമിയിലത്തെിയത്. സര്‍ജുബാല ദേവി (48 കിലോ), നിഖാത്ത് സറീന്‍ (54 കിലോ), സവീറ്റി (81 കിലോ), സീമ പുനിയ (81 കിലോ) എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍. ഒളിമ്പിക്സിനുള്ള ഭാരവിഭാഗത്തിലാര്‍ക്കും ടൂര്‍ണമെന്‍റില്‍ മുന്നേറാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.