ഒളിമ്പിക്സ് പരിശീലന ക്യാമ്പില്‍നിന്ന് ഒഴിവാക്കി; സുശീല്‍ കുമാര്‍ ഗോദക്ക് പുറത്തേക്ക്


ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഗുസ്തി സംഘത്തില്‍നിന്ന് രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍കുമാര്‍ പുറത്ത്. ഒളിമ്പിക്സ് യോഗ്യത നേടിയവര്‍ക്കായി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ സുശീല്‍ കുമാറിനെ ഉള്‍പ്പെടുത്തിയില്ല. ബുധനാഴ്ച സോനിപത്തിലാണ് ക്യാമ്പ് ആരംഭിക്കുന്നത്. 74 കി.ഗ്രാം വിഭാഗത്തില്‍ മറ്റൊരു താരമായ നര്‍സിങ് യാദവ് യോഗ്യത നേടിയതാണ് സുശീല്‍ കുമാറിന്‍െറ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. തനിക്ക് യോഗ്യതനേടാന്‍ അവസരം നല്‍കണമെന്ന സുശീല്‍ കുമാറിന്‍െറ അപേക്ഷയില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നാണ് ഫെഡറേഷന്‍ അറിയിച്ചത്. അവസരം നല്‍കിയില്ളെങ്കില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊനോവാളിന് പരാതിനല്‍കുമെന്നും സുശീല്‍ കുമാര്‍ അറിയിച്ചിരുന്നു. പരിശീലന ക്യാമ്പില്‍ ഉള്‍പ്പെടുത്താത്തതോടെ സുശീല്‍ കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചേക്കും.
ചട്ടപ്രകാരം ഒരു വിഭാഗത്തില്‍നിന്ന് ഒരാള്‍ക്കുമാത്രമാണ് ഒളിമ്പിക്സില്‍ പങ്കെടുക്കാനാവുക. കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് നര്‍സിങ് യോഗ്യതയുറപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സുശീലിന് സാധിച്ചിരുന്നില്ല. ഒളിമ്പിക്സ് യോഗ്യത നേടിയ എല്ലാ താരങ്ങള്‍ക്കുമായുള്ള പരിശീലന ക്യാമ്പ് ബുധനാഴ്ച ആരംഭിക്കുകയാണ്. സുശീലിന് പങ്കെടുക്കണമെങ്കില്‍ അദ്ദേഹത്തെ സ്വാഗതംചെയ്യുന്നു -ഫെഡറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, സുശീലിന്‍െറ പേര് പട്ടികയില്‍നിന്ന് മന$പൂര്‍വം ഒഴിവാക്കിയതാണെന്ന് ആക്ഷേപമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.