ഗുര്‍മീത് സിങ്ങിന് ചരിത്രനേട്ടം


നോമി (ജപ്പാന്‍): ഏഷ്യന്‍ നടത്തമത്സരത്തില്‍ ഇന്ത്യയുടെ ഗുര്‍മീത് സിങ്ങിന് ചരിത്രനേട്ടം. പുരുഷവിഭാഗം 20 കി.മീറ്ററിലെ സ്വര്‍ണനേട്ടത്തോടെ ഏഷ്യന്‍ റേസ് വാക്കിങ്ങില്‍ ഒന്നാമതത്തെുന്ന ആദ്യ ഇന്ത്യക്കാരനായി. ഒരു മണിക്കൂര്‍ 20.29 മിനിറ്റിലാണ് ഗുര്‍മീത് സിങ് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്.
ഇതോടെ, ഇന്ത്യയില്‍നിന്നുള്ള റിയോ ഒളിമ്പിക് ബര്‍ത്തിന്‍െറ പോരാട്ടത്തില്‍ മുന്‍നിരയിലായി ഗുര്‍മീത്. ഒമ്പത് ഇന്ത്യന്‍ നടത്തക്കാര്‍ക്ക് ഒളിമ്പിക് യോഗ്യതയുണ്ടെങ്കിലും മൂന്നുപേര്‍ക്കു മാത്രമേ ടീമില്‍ ഇടംലഭിക്കൂ. സീസണിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാവും ഒളിമ്പിക്സ് ടീം പ്രഖ്യാപിക്കുക.
ഏഷ്യന്‍ ഗെയിംസില്‍ 1978ല്‍ ഹകം സിങ്ങും 1982ല്‍ ചാന്ദ് റാമും 20 കി.മീറ്ററില്‍ സ്വര്‍ണമണിഞ്ഞെങ്കിലും ഏഷ്യന്‍ റേസ് വാക്കിങ്ങില്‍ ആദ്യമായാണിത്. ജപ്പാന്‍െറ ഇസാമു ഫുജിസസവ വെള്ളിയും കസാഖ്സ്താന്‍െറ ജോര്‍ജി ഷീകോ വെങ്കലവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.