ബംഗളൂരു: ഷോട്ട്പുട്ടില്‍ റിയോയില്‍ വലിയൊരു ഏറാണ് ഇന്ത്യയുടെ പ്രിയതാരം ഇന്ദ്രജിത് സിങ് പ്രതീക്ഷിക്കുന്നത്. നല്ളൊരു ദൂരം കണ്ടത്തൊനായാല്‍ മെഡല്‍ നേടാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഇന്ദ്രജിത് ‘മാധ്യമ’ത്തോട് പറഞ്ഞു. 2015 ഫെഡറേഷന്‍ കപ്പ് മത്സരത്തില്‍ തന്നെ 20.65 മീറ്റര്‍ എറിഞ്ഞ് ഷോട്ട്പുട്ടില്‍ ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ദ്രജിത് ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയിലും മത്സരിക്കാനത്തെി.
നേരത്തേതന്നെ ഒളിമ്പിക്സ് യോഗ്യത നേടിയെങ്കിലും ഒരു മത്സരവും വിടാതെ തന്‍െറ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണീ ഹരിയാനക്കാരന്‍. ഞായറാഴ്ചത്തെ ഗ്രാന്‍ഡ്പ്രീയില്‍ 19.85 മീറ്ററും തിങ്കളാഴ്ച 19.66 മീറ്ററുമാണ് ഇന്ദ്രജിത് കുറിച്ചത്.
20ന് മുകളിലുള്ള ദൂരമാണ് തന്‍െറ മനസ്സിലെന്നും അത് നേടാനായാല്‍ ഒളിമ്പിക്സ് ഫൈനല്‍ ഉറപ്പിക്കാനാകുമെന്നും ഇന്ദ്രജിത് പറയുന്നു. ഏറ്റവും മികച്ച ഏറ് കണ്ടത്തൊനാണ് ശ്രമം. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താനാകുമെന്നു തന്നെയാണ് വിശ്വാസം. നേരത്തേ യോഗ്യത കിട്ടിയെന്നതുകൊണ്ട് മെഡല്‍ നേടുമെന്നു പറയാനാകില്ല. എങ്കിലും ഓരോ മത്സരത്തിലും മികച്ച ദൂരം കണ്ടത്തൊനാകുന്നുണ്ടെന്നും റിയോയില്‍ തന്‍െറ ‘ബിഗ് ത്രോ’ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രജിത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.