കൃഷ്ണ പൂനിയയുടെ റിയോ ഒളിമ്പിക്സ് മോഹം അവസാനിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും സാന്നിധ്യമറിയിച്ച ഇന്ത്യയുടെ വനിതാ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയയുടെ റിയോ ഒളിമ്പിക്സ് മോഹം അവസാനിച്ചു. യു.എസില്‍ നടന്ന  വിവിധ യോഗ്യതാ മത്സരങ്ങളില്‍ പൂനിയക്ക് ഒളിമ്പിക്സ് യോഗ്യതാ ദൂരമായ 61 മീറ്റര്‍ എറിയാനായില്ല. ഞായറാഴ്ച നടന്ന അവസാന യോഗ്യതാ മത്സരത്തില്‍ 57.10 മീറ്ററാണ് പൂനിയ എറിഞ്ഞത്.

കേന്ദ്ര കായികമന്ത്രാലയത്തിന്‍െറ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്‍െറ (ടോപ്സ്) സാമ്പത്തിക സഹായത്താല്‍ തയാറെടുത്ത കൃഷ്ണ പൂനിയ യോഗ്യതാ പോരാട്ടങ്ങളില്‍ 59.49 മീറ്റര്‍ വരെ ദൂരം കുറിച്ചിരുന്നു. 2012ല്‍ 64.76 മീറ്ററോടെ ദേശീയ റെക്കോഡ് സ്വന്തമാക്കിയ പൂനിയ, 61.51 മീറ്റര്‍ എറിഞ്ഞ് ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ ഫൈനല്‍ റൗണ്ടിലത്തെിയ പൂനിയ, ആറാം സ്ഥാനം നേടിയിരുന്നു. റിയോയിലേക്ക് യോഗ്യത നേടാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലംകണ്ടില്ളെന്ന് പൂനിയ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.