ചെന്നൈ: ദക്ഷിണേഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വോളിബാള്‍ ടീമായി. പുരുഷ ടീമില്‍ മലയാളികളാരുമില്ല. വനിതാ ടീമില്‍ ഏഴു മലയാളികള്‍ ഇടം നേടി. തമിഴ്നാട് സ്വദേശിയായ ജെറോം വിനീതാണ് പുരുഷ ടീമില്‍ കേരളത്തില്‍നിന്ന് ഇടംനേടിയ ഏകതാരം. ബംഗളൂരുവില്‍ നടന്ന ദേശീയ സീനിയര്‍ വോളിയിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്ത്. ഫെബ്രുവരി അഞ്ചു മുതല്‍ ഒമ്പതുവരെ ഗുവാഹതിയിലാണ് 12ാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.
പുരുഷ ടീം: ജി.ആര്‍ വൈഷ്ണവ്, നവീന്‍ രാജ ജേക്കബ്, ഉക്രപാണ്ഡ്യന്‍ (തമിഴ്നാട്), ലവ്മീത് കട്ടാരിയ (രാജസ്ഥാന്‍), കാര്‍തിക് (കര്‍ണാടക), പ്രഭാഗരന്‍, പ്രഭാകരന്‍ പട്ടാണി (റെയില്‍വേ), ഹര്‍ദീപ് സിങ്, ഗുരീന്ദര്‍ സിങ് (പഞ്ചാബ്), വിനീത് കുമാര്‍, രഞ്ജിത് സിങ് ( ഉത്തരാഖണ്ഡ്), സി. ജെറോം വിനീത് (കേരളം). മുഖ്യകോച്ച്: ജി.ഇ. ശ്രീധരന്‍.
വനിതാ ടീം: ടിജി രാജു, എസ്. രേഖ, എം. ശ്രുതി, കെ.എസ്. ജിനി (കേരളം), അനുശ്രീ ഘോഷ്, കെ.എസ് സ്മിഷ, നിര്‍മല്‍, എം.എസ് പൂര്‍ണിമ, പ്രീതി സിങ്, പ്രിയങ്ക ഖേദ്കര്‍, ടെറിന്‍ ആന്‍റണി (റെയില്‍വേ), പി. നര്‍മദ (തെലങ്കാന). മുഖ്യകോച്ച്: ആര്‍.പി. ടെയ്ലര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.