??? ??????

റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപിന് ഇന്നു തുടക്കം

പത്തനംതിട്ട: 20ാമത് ദേശീയ റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് പത്തനംതിട്ട നിലക്കലില്‍  ബുധനാഴ്ച രാവിലെ തുടക്കമാകും. 20 സംസ്ഥാനങ്ങളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 700 പേര്‍ പങ്കെടുക്കും. 48 അംഗ ടീമാണ് കേരളത്തിനായി മത്സരിക്കുക. ചാമ്പ്യന്‍ഷിപ് 27ന് സമാപിക്കും. മെന്‍ എലൈറ്റ് (19 വയസ്സിനു മുകളില്‍), മെന്‍ അണ്ടര്‍ 23, മെന്‍ ജൂനിയേഴ്സ് (17-18), മെന്‍ സബ് ജൂനിയേഴ്സ് (15-16), യൂത്ത് (12-14) എന്നിങ്ങനെ പുരുഷ വിഭാഗത്തിലും എലൈറ്റ് വുമണ്‍ (19 വയസ്സിനു മുകളില്‍), വുമണ്‍ ജൂനിയേഴ്സ് (17-18), സബ് ജൂനിയര്‍ (15-16), യൂത്ത് (12-14) എന്നിങ്ങനെ വനിതാ വിഭാഗത്തിലും മത്സരം നടക്കും. 20, 40, 50, 60, 150 കി.മീ. മത്സരങ്ങളാണ് ഉണ്ടാകുക. 10 കി.മീ. വ്യക്തിഗത ടൈം ട്രെയല്‍, 15 കി.മീ. മാസ് സ്റ്റാര്‍ട്ട്, 100 കി.മീ. റോഡ് മാസ് സ്റ്റാര്‍ട്ട് എന്നീ ഇനങ്ങളിലും മത്സരമുണ്ട്.

ബുധനാഴ്ച രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് നിലക്കലില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.