????????? ????????? ???? ????????, ?.?? ????, ???? ???? ??????????????????

വെള്ളം വേണ്ടെന്ന് ജെയ്ഷ പറഞ്ഞു - കോച്ച് നികോളായ്

ന്യൂഡല്‍ഹി: ഒളിമ്പിക്സിന് ശേഷം മലയാളിതാരം ഒ.പി. ജെയ്ഷയും കോച്ച് നികോളായ് സ്നെസരേവും തമ്മിലുള്ള വാക്പോര് തുടരുന്നു. സംഘാടകര്‍ ഒരുക്കിയ വെള്ളം മതിയെന്നും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) ഒരുക്കുന്ന ഊര്‍ജ പാനീയം വേണ്ടെന്നും പറഞ്ഞത് ജെയ്ഷ തന്നെയാണെന്നും നികോളായ് പറഞ്ഞു. ഒളിമ്പിക്സ് മാരത്തണിനിടെ എ.എഫ്.ഐ അധികൃതര്‍ വെള്ളവും ഊര്‍ജപാനീയവും ഒരുക്കിയില്ളെന്നും കൊടുംചൂടില്‍ മത്സരം അവസാനിച്ചയുടന്‍ താന്‍ മരണത്തിന്‍െറ വക്കിലത്തെിയെന്നും ജെയ്ഷ ആരോപിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ആരോപണം എ.എഫ്.ഐ നിഷേധിച്ചതിന് പിന്നാലെയാണ് കോച്ചിന്‍െറ പ്രതികരണം. ജെയ്ഷയുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിയോയില്‍നിന്ന് തിരിച്ചത്തെിയ ജെയ്ഷ ബംഗളൂരുവിലെ ബന്ധുവീട്ടിലാണുള്ളത്.

ജെയ്ഷ ഊര്‍ജപാനീയം വേണ്ടന്നുപറഞ്ഞ കാര്യം ഫെഡറേഷനെ അറിയിക്കുകയായിരുന്നെന്ന് നികോളായ് പറഞ്ഞു. മാരത്തണ്‍ മത്സരങ്ങളില്‍ ജെയ്ഷ സംഘാടകര്‍ ഒരുക്കുന്ന പാനീയങ്ങള്‍ മാത്രമാണ് കുടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‘ജെയ്ഷക്ക് നമ്മള്‍ തയാറാകുന്ന ഊര്‍ജപാനീയമോ മറ്റോ ആവശ്യമുണ്ടോയെന്ന് മാരത്തണിന്‍െറ തലേദിവസം ഇന്ത്യന്‍ അത്ലറ്റിക്സ് ടീം ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചിരുന്നു. ഇത്തരം പാനീയം വേണോ അതോ സംഘാടകര്‍ നല്‍കുന്ന വെള്ളം മാത്രം മതിയോ എന്ന് ജെയ്ഷയോട് ഞാന്‍ ചോദിച്ചു. പച്ചവെള്ളം മതി എന്നായിരുന്നു അവളുടെ മറുപടി. ഇക്കാര്യം രാധാകൃഷ്ണന്‍ നായരെ അറിയിച്ചു. അതാണ് സംഭവിച്ചത്’ - ബംഗളൂരുവിലെ സായ് സെന്‍ററിലുള്ള നികോളായ് പറഞ്ഞു.ഒളിമ്പിക്സിനായി തയാറെടുക്കുന്ന മത്സരങ്ങളിലൊന്നും ജെയ്ഷ ഇത്തരം ഊര്‍ജപാനീയങ്ങള്‍ കുടിച്ചിരുന്നില്ല. പച്ച വെള്ളം തന്നെയായിരുന്നു പതിവ്. കഴിഞ്ഞ ആഗസ്റ്റില്‍ ബെയ്ജിങ്ങില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ അവള്‍ ഓടിയതും സംഘാടകര്‍ കൊടുത്ത വെള്ളം കുടിച്ചാണ്. ഈ വര്‍ഷത്തെ മത്സരങ്ങളിലും ഈ പതിവ് തെറ്റിച്ചിരുന്നില്ളെന്നും നികോളായ് പറഞ്ഞു.  

സംഘാടകര്‍ വെള്ളം കൊടുക്കാന്‍ മതിയായ സൗകര്യമൊരുക്കിയിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായി അറിയില്ളെന്നാണ് കോച്ച് സൂചന നല്‍കിയത്. ‘42 കിലോമീറ്റര്‍ ദൂരം ജെയ്ഷയെ പിന്തുടരനാവില്ല. എനിക്കെങ്ങനെ കഴിയും? അതുകൊണ്ട് അവിടെ നടന്നത് കൃത്യമായി പറയാനാവില്ല. സംഘാടകര്‍ ഒരുക്കിയ വെള്ളം ആവശ്യത്തിനുണ്ടായിരുന്നു. നിങ്ങള്‍ ടി.വിയില്‍ കണ്ടപോലെയെ ഞാനും കണ്ടുള്ളൂ - നികോളായ് പറഞ്ഞു. 25 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ ദൂരമത്തെിയപ്പോള്‍ വെള്ളം കാര്യമായി ഇല്ലായിരുന്നെന്നും ചില കോച്ചുമാര്‍ പറഞ്ഞതായി നികോളായ് വെളിപ്പെടുത്തി. ഇക്കാര്യം ഉറപ്പുവരുത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല. 25 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടക്ക് വെള്ളം കുറവായിരുന്നെന്ന് ജെയ്ഷ പറഞ്ഞിരുന്നതായും കോച്ച് കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.