???????? ?????? ??????????? ???????????

ഇന്ത്യ–ബ്രസീല്‍ ഭായി ഭായി

വെള്ളിയാഴ്ച രാത്രി നല്ല തണുപ്പായിരുന്നെങ്കിലും റിയോയിലത്തെിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ബാഹയിലെ ടെന്നിസ് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒളിമ്പിക്സ് ഒരാഴ്ച പിന്നിട്ടിട്ടും മെഡല്‍പട്ടികയില്‍ സ്വന്തം രാജ്യത്തിന് കയറാന്‍ പറ്റാത്തതിന്‍െറ നിരാശയും വല്ലതും കിട്ടുമോ എന്ന ആകാംക്ഷയുമാണ് എല്ലാവരുടെയും മുഖത്ത്. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പേര്‍ മത്സരവേദികളില്‍നിന്ന് നിരുപാധികം കീഴടങ്ങി പുറത്തുപോകുന്ന കാഴ്ചയില്‍നിന്നുള്ള മോചനം പ്രതീക്ഷിച്ചാണ് ടെന്നിസ് കോര്‍ട്ടിലത്തെിയത്. മിക്സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രിട്ടന്‍െറ ആന്‍ഡി മറെ-ഹീതര്‍ വാട്സണ്‍ ജോടിയോട് ഏറ്റുമുട്ടുകയാണ്.
അപ്പുറത്തെ സെന്‍റര്‍ കോര്‍ട്ടില്‍ ലോക നാലാം നമ്പര്‍ സ്പെയിനിന്‍െറ റാഫേല്‍ നദാലും ബ്രസീലിന്‍െറ തോമസ് ബനൂചിയും മത്സരിക്കുന്നു. നാട്ടുകാരുടെ നിര്‍ലോഭ പിന്തുണയില്‍ ബനൂചി നദാലിനെതിരെ ആഞ്ഞുകളിക്കുന്നു. അത് പകുതി കണ്ട് മതിയാക്കിയാണ് ഇന്ത്യക്കാര്‍ രണ്ടാം കോര്‍ട്ടിലേക്ക് സ്വന്തം ടീമിന്‍െറ കളികാണാന്‍ എത്തിയത്. പക്ഷേ, അവിടെ അപ്പോള്‍ അര്‍ജന്‍റീനയും സ്പെയിനും തമ്മിലുള്ള പുരുഷ സിംഗ്ള്‍സാണ് നടക്കുന്നത്. ആവേശം പകരാനായി ദേശീയപതാകയും വീശി അര്‍ജന്‍റീനക്കാര്‍ ഗാലറിയിലുണ്ട്. നാട്ടുകാരനെ വിജയിപ്പിച്ച ശേഷം അര്‍ജന്‍റീനക്കാര്‍ മടങ്ങിയതോടെ ഗാലറി മുക്കാലും കാലിയായി.

തുടര്‍ന്ന് സാനിയയുടെയും ബൊപ്പണ്ണയുടെയും ഉശിരന്‍ കളി. ആര്‍ത്തുവിളിക്കാന്‍ ഏതാനും ഇന്ത്യക്കാര്‍ ഗാലറിയുടെ മൂലയിലിരിപ്പുണ്ട്. ബ്രിട്ടീഷ് ആരാധകരെ അവര്‍ ശബ്ദംകൊണ്ട് തോല്‍പിക്കുന്നുമുണ്ട്. കളത്തിലും അതുതന്നെ സംഭവിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസ ജയം  ഇന്ത്യന്‍ ജോടി സ്വന്തമാക്കി. ഇനി ഇവരിലാണ് പ്രതീക്ഷ എന്നുറപ്പിക്കാം. ഒരു ജയംകൂടി നേടിയാല്‍ വെള്ളി ഉറപ്പ്. തോറ്റാലും വെങ്കലത്തിന് സാധ്യത നിലനിര്‍ത്തി ലൂസേഴ്സ് ഫൈനലുണ്ടാകും. അതുപോലെ ഒരു ജയംകൂടി നേടിയാല്‍ മെഡല്‍ ഉറപ്പിക്കാവുന്ന മത്സരം ബോക്സിങ് റിങ്ങിലുമുണ്ട്. 75 കിലോ മിഡ്ല്‍വെയ്റ്റില്‍ മത്സരിക്കുന്ന വികാസ് കൃഷന്‍. ഉസ്ബകിസ്താന്‍െറ ബെക്തമിര്‍ മെലികുസീവിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തി സെമിയിലത്തെിയാല്‍ വികാസിനും ഇന്ത്യക്കും മെഡലുറപ്പിക്കാം. അപ്പോഴും കഴിഞ്ഞ തവണ ലണ്ടനില്‍ നേടിയ ആറു മെഡലിനടുത്തെങ്ങുമത്തെില്ളേ എന്നായി ചര്‍ച്ച.

വെള്ളിയാഴ്ച 118 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 63 രാജ്യങ്ങളാണ് മെഡല്‍പട്ടികയില്‍ സ്ഥാനംപിടിച്ചത്. 39 രാജ്യങ്ങള്‍ സുവര്‍ണമുദ്ര സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് 20  സ്വര്‍ണം ഉള്‍പ്പെടെ 50 മെഡലുമായി അമേരിക്ക തന്നെ. 13 സ്വര്‍ണവുമായി ചൈനയും ഏഴു വീതം സ്വര്‍ണം നേടി ബ്രിട്ടനും ജപ്പാനും പിന്നിലുണ്ട്. എസ്തോണിയയും ബെലറൂസും ഫിജിയും യു.എ.ഇയുമെല്ലാം മെഡല്‍പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടും 130 കോടി ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യക്കാര്‍ ‘പൂജ്യ’രായി തുടരുന്നതിന്‍െറ അപകര്‍ഷതാ ബോധം ശരിക്കും പിടികൂടിയിരിക്കുന്നു.

ആകെ ആശ്വാസം നമ്മെപോലത്തെന്നെ നിരാശരായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട് എന്നതാണ്. ആതിഥേയരായ ബ്രസീല്‍. സ്വന്തം മണ്ണില്‍ ഒരു സ്വര്‍ണം മാത്രമാണ് ഇതുവരെ നേടിയത്. മൊത്തം നാലു മെഡല്‍. സ്ഥാനം 22. കഴിഞ്ഞതവണ ലണ്ടനില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 17 മെഡല്‍ നേടിയവരാണ്. ജനസംഖ്യയില്‍ നമ്മേക്കാള്‍ പിറകിലാണെങ്കിലും ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ മൂന്നു മടങ്ങ് അധികമുണ്ട് ബ്രസീല്‍. പക്ഷേ, തുല്യ ദു$ഖിതരാണെന്നതാണ് റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെയും ബ്രസീലിനെയും ഒരുമിപ്പിക്കുന്നത്. അല്ളെങ്കിലും സാമ്പത്തികമായി വളരുന്ന രാജ്യങ്ങളുടെ ‘ബ്രിക്’ കൂട്ടായ്മയില്‍ നമ്മള്‍ ഒന്നിച്ചാണല്ളോ. അതിലെ രണ്ടാമത്തെ രാജ്യമായ റഷ്യയുടെ സ്ഥിതിയും ഒളിമ്പിക്സിനുമുമ്പേ വഷളായതാണ്. ബ്രിക് കൂട്ടായ്മയിലെ നാലാമനായ ചൈനയും പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ല. ബെയ്ജിങ്ങില്‍ 51ഉം ലണ്ടനില്‍ 38ഉം സ്വര്‍ണം നേടിയ ചൈനയുടെ റിയോയില്‍ ഇതുവരെയുള്ള സ്വര്‍ണ സമ്പാദ്യം 13 ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.