തൃശൂര്‍: കേരള ആം റസ്ലിങ് അസോസിയേഷന് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അംഗീകാരം ലഭിച്ചശേഷം ആദ്യമായി സംസ്ഥാന പഞ്ചഗുസ്തി മത്സരം ഈമാസം 24ന് രാവിലെ 11ന് എറണാകുളം കോലഞ്ചേരി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് മത്സരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് 20 മുതല്‍ 24 വരെ ഛത്തിസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാം.
39 വര്‍ഷമായി അസോസിയേഷന് അംഗീകാരം ഉണ്ടായിരുന്നില്ളെങ്കിലും മത്സരം സംഘടിപ്പിച്ചിരുന്നു. 25 വര്‍ഷമായി കേരളമാണ് പഞ്ചഗുസ്തിയില്‍ പുരുഷവിഭാഗം ജേതാക്കള്‍. മൂന്ന് വര്‍ഷമായി വനിതാ വിഭാഗത്തിലും കേരളം ചാമ്പ്യന്‍മാരാണ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് അംഗീകാരം ലഭിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എ. ബാവാഹാജി, ജോജി എളൂര്‍, എം.ഡി. റാഫേല്‍, അഡ്വ. ജോഷി ഫ്രാന്‍സിസ്, എ.വി. വിക്രമന്‍, എ.യു. ഷാജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.