???????? ???????????

ഇന്ത്യന്‍ ഹോക്കി ടീമിന് മെഡല്‍ സാധ്യത –മാനുവല്‍ ഫ്രെഡറിക്

കണ്ണൂര്‍: ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്‍െറ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പി.ആര്‍. ശ്രീജേഷിന്  ഹോക്കി ഗോള്‍ വലക്കു മുന്നിലെ അതികായനായിരുന്ന ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന്‍െറ ആശംസ. കേരളത്തിലെ ഏക ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവാണ് കണ്ണൂര്‍ ബര്‍ണശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക്. ഇന്ത്യന്‍ ഹോക്കിയുടെ പ്രതാപ കാലത്ത് ഗോള്‍വല കാത്ത മാനുവല്‍ ഫ്രെഡറിക്കിന്‍െറ കരുത്തിലാണ് 1972 മ്യൂണിക് ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കലം നേടിയത്.

കളത്തിലും പുറത്തും അന്നുള്ള പകിട്ട് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനില്ളെന്ന് തുറന്നു പറയുന്ന അദ്ദേഹം ശ്രീജേഷിന്‍െറ നേതൃത്വത്തിലുള്ള ടീമിന് ഉയരങ്ങളിലേക്ക് കുതിക്കാന്‍ കഴിയണമെന്ന് ഉപദേശിക്കുന്നു. വളരെയേറെ സന്തോഷമുള്ള കാര്യമാണ് ശ്രീജേഷിനെ ക്യാപ്റ്റനാക്കിയത്. ഹോക്കിയില്‍ തന്‍െറ നേട്ടത്തിനു ശേഷം മലയാളക്കരയില്‍ കാര്യമായ നേട്ടങ്ങളുണ്ടായിട്ടില്ല.  പുതിയ തലമുറ കളിയിലേക്കു വരുന്നതിന് ഇതുപോലെയുള്ള സാഹചര്യങ്ങള്‍ വഴിയൊരുക്കും.

ഒളിമ്പിക്സില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകും. ഗ്രൂപ് സ്റ്റേജില്‍ അയര്‍ലന്‍ഡിനെയും കാനഡയെയും തകര്‍ത്ത് മുന്നേറണം. നോക്കൗട്ട് റൗണ്ടിലത്തെിയാല്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിന്‍െറ സ്കോറിങ് പരമദരിദ്രമാണ്. ശ്രീജേഷും സുനിലും മാത്രമാണ് ഇന്ത്യന്‍ ടീമിലെ രണ്ട് ഒൗട്ട്സ്റ്റാന്‍ഡിങ് കളിക്കാര്‍. മറ്റുള്ളവരും ശ്രമിക്കുന്നില്ളെന്നല്ല. എന്നാല്‍, ഒരു ചാമ്പ്യന്‍ ടീമിനുള്ള തരം കളിക്കാര്‍ ഇന്ത്യന്‍ ടീമിലില്ല എന്നതാണ് സത്യം. ഇന്ത്യയില്‍ മികച്ച കളിക്കാരുണ്ട്.  അവര്‍ക്ക് സെലക്ഷന്‍ കിട്ടുന്നില്ല. നമ്മുടെ സെലക്ഷന്‍ കമ്മിറ്റിയെ മാറ്റണം. ഹോക്കി ചെയര്‍മാന്‍ ബാര്‍ത്രക്ക് സെലക്ഷന്‍ കമ്മിറ്റികളുടെ കളികളെക്കുറിച്ച് അത്ര അറിയില്ല. കഴിവുള്ളവര്‍ക്ക് അവസരം നല്‍കിയാല്‍ മാത്രമേ ഹോക്കിയില്‍ മികച്ച നേട്ടങ്ങള്‍ ആവര്‍ത്തിക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തന്‍െറ കാലത്തുള്ളതിനേക്കാള്‍ ഏറെ മാറ്റങ്ങള്‍ ഹോക്കി ഗോള്‍ കീപ്പിങ്ങില്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മാസ്കും ചെസ്റ്റ് ഗാര്‍ഡുമില്ലാതെ, ഫുട്ബാള്‍ ഗോള്‍ കീപ്പര്‍മാര്‍ ധരിക്കുന്നതുപോലെ ഗ്ളൗസ് മാത്രം ധരിച്ചാണ്് അക്കാലത്ത് ഗോളി കളിക്കാനിറങ്ങിയിരുന്നത്. പരിക്കുപറ്റുമെന്നുള്ള ചിന്തയൊന്നുമില്ല. അത്തരത്തില്‍ അനായാസമായിട്ടാണ് കളിച്ചിരുന്നത്. ഇപ്പോഴത്തെ ഗോള്‍ കീപ്പര്‍മാര്‍ അനങ്ങിയാല്‍ ഡൈവ് ചെയ്യും. അത് ശരിയായ കീപ്പിങ്ങായി അനുഭവപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.