എച്ച്.എസ്. പ്രണോയ്
സിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് അട്ടിമറി ജയം സ്വന്തമാക്കി. അഞ്ചാം സീഡും ഇന്തോനേഷ്യൻ താരവുമായ ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള മൂന്ന് ഗെയിമുകളിൽ പരാജയപ്പെടുത്തിയ പ്രണോയ് പുരുഷ സിംഗ്ൾസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഒരു മണിക്കൂറിനുള്ളിൽ 10-21, 21-12, 21-18 എന്ന സ്കോറിനായിരുന്നു ജയം. 2021ലെ ഇന്തോനേഷ്യ ഓപണിൽ ക്രിസ്റ്റിയെ പ്രണോയ് തോൽപിച്ചിരുന്നു. അടുത്ത റൗണ്ടിൽ സിംഗപ്പൂരിന്റെ മുൻ ലോക ചാമ്പ്യൻ ലോഹ് കീൻ യൂവിനെയാണ് പ്രണോയ് നേരിടുക.
മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ധ്രുവ് കപിലയും തനിഷ ക്രാസ്റ്റോയും ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോങ് ടിയെൻ സി-ലിം ച്യൂ സിയെൻ സഖ്യത്തെ 21-14, 20-22, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി. പുരുഷന്മാരിൽ മുൻ ലോക ഒന്നാം നമ്പർ താരം കെ. ശ്രീകാന്തും വനിതകളിൽ മാൽവിക ബൻസോഡും ഒന്നാം റൗണ്ടിൽ തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.