മൂന്നുമിനിറ്റ്​ വൈകി; ടോക്യോ പാരാലിമ്പിക്​സിൽ​ ​സ്വർണമെഡൽ നേടിയ ഉടൻ താരത്തെ അയോഗ്യനാക്കി വിവാദ നടപടി

ടോക്യോ: മൂന്നുമിനിറ്റ്​ വൈകിയെത്തിയ താരത്തെ മത്സരിക്കാൻ അനുവദിക്കുകയും സ്വർണം എറിഞ്ഞുപിടിച്ചയുടൻ അയോഗ്യനാക്കുകയും ചെയ്​ത്​ വിചിത്ര നടപടി. മലേഷ്യൻ ഷോർട്​ പുട് താരം സിയാദ്​ സുൽകിഫ്​ലിക്കാണ്​ ടോ​േക്യായിൽ അത്യപൂർവ നടപടിയിൽ നിരാശനായി മടങ്ങേണ്ടിവന്നത്​.

നിശ്​ചിത സമയത്തിന്​ മൂന്നു മിനിറ്റ്​ വൈകിയാണ്​ എത്തിയതെങ്കിലും മത്സരിക്കാൻ സംഘാടകർ അനുവദിക്കുകയായിരുന്നു. എന്നാൽ, താരം സ്വർണ മെഡൽ ജേതാവായതോടെ റഫറി വിചിത്ര തീരുമാനം പ്രഖ്യാപിച്ചു. ഇറങ്ങാൻ വൈകിയത്​ പരിഗണിച്ച്​ അയോഗ്യനാക്കുകയാണെന്നായിരുന്നു അന്നേരത്തെ പ്രഖ്യാപനം. ഇതിനെതിരെ താരം നൽകിയ അപ്പീലും ബന്ധപ്പെട്ടവർ തള്ളി. 'മത്സരം അറിയിച്ചുള്ള വിളി കേട്ടില്ലെന്നായിരുന്നു താരത്തിന്‍റെ വിശദീകരണം. ബുദ്ധിപരമായ പ്രയാസങ്ങളുള്ളവർക്കായാണ്​ ഈ മത്സരമെന്നത്​ കൂടി പരിഗണിക്കു​േമ്പാഴാണ്​ റഫറിയുടെ വിധിയിലെ വൈരുധ്യം.

സമൂഹ മാധ്യമങ്ങളിൽ ഇതിനെത​ിരെ രൂക്ഷ വിമർശനമാണ്​ ഉയർന്നത്​. 

Tags:    
News Summary - Shot Putter Disqualified, Stripped of Gold Paralympics Medal After Arriving '3 Minutes Late'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.