രോഹൻ ബൊപ്പണ്ണ, ജോഷ്ന ചിന്നപ്പ, ഹർബീന്ദർ സിങ്...; കായിക രംഗത്തുനിന്ന് ‘പത്മശ്രീ’ പുരസ്കാരം നേടിയവരെ അറിയാം

ന്യൂഡൽഹി: ടെന്നിസിൽ പുരുഷ ഡബിൾസിൽ ഒന്നാം റാങ്ക് ഉറപ്പിച്ചതിനും ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ കടന്നതിനും പിന്നാലെ ​പത്മശ്രീ തിളക്കത്തിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാര ജേതാക്കളിൽ ബൊപ്പണ്ണക്ക് പുറമെ വനിത സ്ക്വാഷ് താരം ജോഷ്ന ചിന്നപ്പ, മുൻ ഹോക്കി താരം ഹർബീന്ദർ സിങ്, പാര സ്വിമ്മർ സതേന്ദ്ര സിങ്, മല്ലക്കമ്പ് പരിശീലകൻ ഉദയ് വിശ്വനാഥ് ദേശ്പാ​ണ്ഡെ, പാരബാഡ്മിന്റൺ മുഖ്യ പരിശീലകൻ ഗൗരവ് ഖന്ന, അമ്പെയ്ത്ത് കോച്ച് പൂർണിമ മഹാതൊ എന്നിവരാണ് കായിക രംഗത്തുനിന്ന് പത്മശ്രീ ​പുരസ്കാരം നേടിയവർ.

ആസ്ട്രേലിയൻ ഓപണിൽ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദനൊപ്പം ഫൈനലിലേക്ക് മുന്നേറിയ 43കാരനായ രോഹൻ ബൊപ്പണ്ണ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ 2017ൽ ഫ്രഞ്ച് ഓപൺ മിക്സഡ് ഡബ്ൾസ് ചാമ്പ്യനായിരുന്നു. മാത്യു എബ്ദ​നൊപ്പം കഴിഞ്ഞ യു.എസ് ഓപണിൽ ഫൈനലിലെത്തിയതോടെയാണ് ഡബിൾസ് റാങ്കിങ്ങിൽ കുതിപ്പ് തുടങ്ങിയത്.

സ്ക്വാഷ് താരമായ ജോഷ്ന ചിന്നപ്പ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ തൻവി ഖന്നക്കും അനഹത്ത് സിങ്ങിനുമൊപ്പം വെങ്കലം നേടിയിരുന്നു. ഏഷ്യൻ ഗെയിംസിൽ നേരത്തെ രണ്ട് വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 1964ലെ ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഹർബീന്ദർ സിങ്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ വനിത ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്.

Tags:    
News Summary - Rohan Bopanna, Joshna Chinnappa, Harbinder Singh...; 'Padma Shri' award winners from sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.