റെഡ്ബുള്‍ വോളിബാളിൽ ചാമ്പ്യന്മാരായ പാലാ സെൻറ്
തോമസ് കോളജ് ടീം
കോട്ടയം: റെഡ്ബുള്‍ വോളിബാള്‍ ചാമ്പ്യൻഷിപ്പിൽ പാലാ സെൻറ് തോമസ് കോളജിന് കിരീടം. അരുവിത്തുറ സെൻറ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍, കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിനെയാണ് തോൽപിച്ചത്. സ്കോര്‍: 15-12, 15 -13, 11 -15, 14 -16, 15 -12.
സെമിയില്‍ കാരിക്കോട് കെ.എസ്.സി വോളിബാള്‍ ക്ലബ്ബിനെയാണ് സെൻറ് തോമസ് കോളജ് തോൽപിച്ചത്. പൊന്‍കുന്നം മാതൃഭൂമി വോളിബാള്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ഫൈനലിലെത്തിയത്. റാലി അടിസ്ഥാനത്തില്‍, റെഡ്ബുള്‍ ടൂര്‍ണമെൻറിലെ എല്ലാ മത്സരങ്ങളും 15 പോയൻറുകള്‍ വീതമുള്ള അഞ്ച് സെറ്റുകളിലായാണ് കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.