Posted On
date_range Updated On
date_range പ്രഗ്നാനന്ദ സെമിയിൽ
ന്യൂഡൽഹി: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ആവേശത്തിൽ കരുക്കൾ നീക്കിയ ഇന്ത്യയുടെ കൗമാര ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ ഉജ്ജ്വല വിജയവുമായി മെൽറ്റ് വാട്ടർ ചാമ്പ്യൻസ് ചെസ് ടൂർ ചെസബ്ൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെന്റ് സെമിഫൈനലിൽ പ്രവേശിച്ചു.
ചൈനയുടെ വെയ് യീയെ 2.5-1.5നാണ് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്. നെതർലൻഡ്സിന്റെ അനിഷ് ഗിരിയാണ് സെമിയിലെ എതിരാളി. മറ്റൊരു സെമിയിൽ കാൾസൻ ചൈനയുടെ ഡിങ് ലിറെനെ നേരിടും.
ക്വാർട്ടറിൽ കാൾസൻ സ്പാനിഷ് താരം ഡേവിഡ് ആന്റൺ ഗുജ്ജറോയെയും ഗിരി നോർവേയുടെ ആര്യൻ ടോറിയെയുമാണ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.