Posted On
date_range Updated On
date_range ഏകദിന പരമ്പര പാകിസ്താൻ തൂത്തുവാരി
മുൽത്താൻ: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനവും ജയിച്ച് പാകിസ്താൻ പരമ്പര തൂത്തുവാരി. മഴമൂലം 48 ഓവറാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ആറു വിക്കറ്റിന് 269 റൺസെടുത്തു.
വിൻഡീസ് മറുപടി 37.2 ഓവറിൽ 216ൽ അവസാനിച്ചു. 53 റൺസ് ജയം. വിക്കറ്റ് കീപ്പർ ബാറ്ററായ നികോളാസ് പുരാൻ സന്ദർശകർക്കുവേണ്ടി പന്തെറിഞ്ഞ് 10 ഓവറിൽ 48 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തത് കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.