Posted On
date_range Updated On
date_range കളരിപ്പയറ്റിൽ ഓവറോൾ; ബാസ്കറ്റ്ബാളിൽ സ്വർണം
പഞ്ച്കുല: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ കളരിപയറ്റിൽ കേരളം ഓവറോൾ കിരീടം സ്വന്തമാക്കി. 15 സ്വർണം, 14 വെള്ളി, 17 വെങ്കലം അടക്കം 46 മെഡലുകലാണ് സമ്പാദ്യം. സംസ്ഥാനത്ത് നിന്ന് 89 പേർ മത്സരിച്ചിരുന്നു.
അണ്ടർ-19 ബോയ്സ് ബാസ്കറ്റ്ബാളിലും കേരളം സ്വർണം നേടി. ഇഞ്ചോടിഞ്ച് ഫൈനൽ പോരാട്ടത്തിൽ പഞ്ചാബിനെ 75-74നാണ് തോൽപിച്ചത്. സ്കോർ: 19-17, 18-19, 16-19, 21-19. കേരളത്തിനുവേണ്ടി പ്രണവ് പ്രിൻസ് 31ഉം സി.കെ. അഭിനവ് 15ഉം എസ്. ദീപക് 12ഉം പോയന്റ് നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.