റാ​ക് ഹാ​ഫ് മാര​ത്തണ്‍ ഫെ​ബ്രു​വ​രി 19ന്​

റാ​സ​ല്‍ഖൈ​മ: ഫെ​ബ്രു​വ​രി 18ന് ​നി​ശ്ച​യി​ച്ചി​രു​ന്ന 15ാമ​ത് റാ​ക് ഹാ​ഫ് മാരത്തണ്‍ 19 ശ​നി​യാ​ഴ്​​ച​യ​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ൻ​റ്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ല്‍സ​രം ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ ന​ട​പ്പാ​ക്കു​ന്ന പു​തി​യ വാ​രാ​ന്ത്യ അ​വ​ധി​യോ​ട് ബ​ന്ധ​പ്പെ​ട്ടാ​ണ് മാ​റ്റം.

ലോ​ക​ത്തി​ലെ ത​ന്നെ വേ​ഗ​മേ​റി​യ അ​ര്‍ധ മാ​ര​ത്തോ​ണെ​ന്ന ഖ്യാ​തി​യു​ള്ള റാ​ക് ഹാ​ഫ് മാരത്തണ്‍ മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്നി​രു​ന്നി​ല്ല. ഫെ​ബ്രു​വ​രി 18ന് ​പ്ര​ഖ്യാ​പി​ച്ച മ​ര​ത്തോ​ണ്‍ മ​ല്‍സ​ര​ങ്ങ​ളി​ലേ​ക്കും സ​ന്ദ​ര്‍ശ​ക​രെ ക്ഷ​ണി​ച്ചു​മു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു.

മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ അ​ര്‍ധ മാരത്തണ്‍ മ​ല്‍സ​ര​ങ്ങ​ളി​ല്‍ ലോ​ക റെ​ക്കോ​ര്‍ഡു​ക​ള്‍ പി​റ​ന്നി​രു​ന്നു. മ​ല്‍സ​ര​ത്തി​ല്‍ ഇ​ക്കു​റി​യും റെ​ക്കോ​ര്‍ഡു​ക​ള്‍ പി​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ര്‍. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ https://www.therakhalfmarathon.com വെ​ബ്സൈ​റ്റി​ല്‍ നി​ന്ന​റി​യാം.

Tags:    
News Summary - rak half marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.