സ്വർണത്തിലേക്ക് ഇടിച്ചുകയറി നിഖാത് സരീൻ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. നിലവിലെ ലോക ചാമ്പ്യൻ നിഖാത് സരീൻ ആണ് വനിതകളുടെ ലൈറ്റ്‌ ​ൈഫ്ലവെയ്റ്റ് ഫൈനലിൽ അയർലൻഡിലെ കാർളി മക്‌നോളിനെ തകർത്ത് സ്വർണത്തിലേക്ക് ഇടിച്ചുകയറിയത്.

നിതു ഗംഗാസ്, അമിത് പംഗൽ എന്നിവരാണ് നേരത്തെ ബോക്സിങ് റിങ്ങിൽ ഇന്ത്യക്കായി സ്വർണം നേടിയത്. ഞായറാഴ്ച ഇന്ത്യയുടെ നാലാം സ്വർണമാണ് വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരി​ൻ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിൽസിൽ ഇന്ത്യയിലെ 17ാം സ്വർണം കൂടിയാണിത്.

Tags:    
News Summary - Nikhat Zareen stormed to gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.