Posted On
date_range Updated On
date_range ട്രിപ്പിൾജമ്പിൽ മലയാളിതാരം എൽദോസിന് മെഡലില്ല
ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രിപ്പിൾജമ്പിൽ മലയാളിതാരം എൽദോസ് പോളിന് മെഡലില്ല. ഒമ്പതാമനായാണ് എൽദോസ് ഫിനിഷ് ചെയ്തത്. 16.37 മീറ്റർ ദൂരമാണ് എൽദോസ് ചാടിയത്.
അതേസമയം, 4X400 മീറ്റർ പുരുഷ റിലേയിലും ഇന്ത്യ പുറത്തായി. മുഹമ്മദ് അനസ് യഹ്യ, മുഹമ്മദ് അജ്മൽ വാര്യതൊടി, നാഗനാഥൻ, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ടീമാണ് പുറത്തായത്. ഇവർ ആറാമതായാണ് ഫിനിഷ് ചെയ്തത്. 3:07:29 സെക്കൻഡിലാണ് മത്സരം പൂർത്തിയത്.
ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര മത്സരിക്കുകയാണ്. ആദ്യത്തെ രണ്ട് ത്രോ പൂർത്തിയായപ്പോൾ നീരജ് നാലാമതായാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.