Posted On
date_range Updated On
date_range റഷ്യയെയും ബെലറൂസിനെയും പുറത്താക്കി രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റി
ലണ്ടൻ: റഷ്യയുടെയും ബെലറൂസിന്റെയും ദേശീയ കമ്മിറ്റികളെ രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയിൽനിന്ന് പുറത്താക്കി. ഇതോടെ 2024ലെ പാരാലിമ്പിക്സിൽ ഇരു രാജ്യങ്ങളിലെയും അത്ലറ്റുകൾക്ക് പങ്കെടുക്കാനാകില്ല. 2022 ബെയ്ജിങ് പാരാലിമ്പിക്സിലും ഇരു രാജ്യങ്ങൾക്കും വിലക്കു വീണിരുന്നു.
യുക്രെയ്ൻ അധിനിവേശത്തിനെതിരായ നടപടിയെന്നോണമാണ് റഷ്യയെ മാറ്റിനിർത്തിയത്. യുക്രെയ്നെതിരെ റഷ്യക്കൊപ്പം നിന്നതിനാണ് ബെലറൂസും നടപടിക്കിരയായത്.
പാരാലിമ്പിക് കമ്മിറ്റി വോട്ടെടുപ്പിൽ 64നെതിരെ 39 വോട്ടുകൾക്കാണ് വിലക്കു പ്രമേയം പാസായത്. 16 രാജ്യങ്ങൾ വിട്ടുനിന്നു.
നടപടിക്കെതിരെ ഇരു രാജ്യങ്ങൾക്കും അപ്പീൽ നൽകാനാകും.
2024 പാരാലിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങൾ അടുത്ത രണ്ടു വർഷങ്ങളിലായി നടക്കും. 2016ലെ പാരാലിമ്പിക്സിലും റഷ്യക്ക് വിലക്കുവീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.