Image: REUTERS
Posted On
date_range Updated On
date_range റഷ്യയുടെയും ബെലറൂസിന്റെയും ഒളിമ്പിക് വിലക്ക് തുടരും
ലോസന്നെ: ടോക്യോ ഒളിമ്പിക്സിനു പിന്നാലെ 2024ലെ പാരിസ് ഒളിമ്പിക്സിലും റഷ്യക്കും ബെലറൂസിനും വിലക്ക് തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുമെന്ന് ഐ.ഒ.സി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും അത്ലറ്റുകൾക്ക് രാജ്യത്തിന്റെ പതാകയില്ലാതെ മത്സരിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് റഷ്യൻ ഒളിമ്പിക് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനക്ക് മറുപടിയിലാണ് ഐ.ഒ.സി പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.