Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഹോക്കി: ഫൈനൽ തേടി ഇന്ത്യ ഇന്ന് കൊറിയക്കെതിരെ
ജകാർത്ത: ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റ് ഫൈനലിൽ ഇടം പിടിക്കാനൊരുങ്ങി ഇന്ത്യ. ചൊവ്വാഴ്ച നടക്കുന്ന സൂപ്പർ ഫോർ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ. ജപ്പാനുമായുള്ള ആദ്യകളിയിൽ 2-1 ജയിച്ച ഇന്ത്യ മലേഷ്യയുമായി രണ്ടാം മത്സരത്തിൽ 3-3ന് സമനിലയിൽ കുരുങ്ങിയിരുന്നു.
നാല് വീതം പോയന്റാണെങ്കിലും രണ്ട് ഗോൾ വ്യത്യാസത്തിൽ ദക്ഷിണകൊറിയ പട്ടികയിൽ മുന്നിലും ഇന്ത്യ രണ്ടാമതുമാണ്. കൊറിയക്കെതിരെ ജയിച്ചാൽ ഇന്ത്യക്ക് അനായാസം ഫൈനലിലെത്താം. അല്ലാത്ത പക്ഷം മറ്റു മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടിവരും. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് ഫൈനൽ യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.