ദുബൈ: നീണ്ട 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പി. ശ്യാംനിഖിൽ ഇന്ത്യയുടെ 85ാം ഗ്രാൻഡ്മാസ്റ്ററായി. ദുബൈ പൊലീസ് മാസ്റ്റേഴ്സ് ചെസിലെ മികച്ച പ്രകടനവുമായാണ് 31കാരൻ തന്റെ ഗ്രാൻഡ്മാസ്റ്റർ സ്വപ്നം സഫലമാക്കിയത്.
ടൂർണമെന്റിൽ ഒരു ജയവും എട്ട് സമനിലയുമായിരുന്നു ഈ ലക്ഷ്യത്തിലേക്ക് വേണ്ടിയിരുന്നത്. എലോ റേറ്റിങ് 2500 പോയന്റ് എന്ന ആദ്യ കടമ്പ 2012ൽ പിന്നിട്ടെങ്കിലും പ്രകടനമികവിൽ പലവട്ടം നീക്കങ്ങൾ പിഴച്ചതാണ് തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിയുടെ കാത്തിരിപ്പ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.