കായികരംഗത്ത് വംശീയത നിറഞ്ഞുനിന്നിരുന്ന 80-90കളിലെ ബ്രിട്ടനിൽ പ്രതിഭ കൊണ്ട് റിങ്ങുകൾ കീഴടക്കിയ ബ്രിട്ടീഷ്-യമൻ ബോക്സർ ‘നാസ്’ എന്ന പ്രിൻസ് നസീമിന്റെ കഥ പറയുന്ന ‘ജയന്റ്’ സിനിമയിൽ പഴയ ബോണ്ട് നായകൻ പിയേഴ്സ് ബ്രോസ്നനും. ബ്രിട്ടീഷ്-ഈജിപ്ഷ്യൻ നടൻ അമീർ അൽ മസ്രിയാണ് ബോക്സർ നസീം ഹമദിന്റെ വേഷം ചെയ്യുന്നത്.
നാസിന്റെ അയർലൻഡുകാരനായ പരിശീലകന്റെ വേഷമാണ് ബ്രോസ്നന്. ദി റൈസ്, ഗാങ്സ് ഓഫ് ലണ്ടൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ റോവാൻ അതാലെയാണ് ‘ജയന്റി’ന്റെ തിരക്കഥയും സംവിധാനവും.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി സിൽവസ്റ്റർ സ്റ്റാലനുമുണ്ട്. ഷെഫീൽഡിലെ സാധാരണ ഒരു യമൻ കുടുംബത്തിൽ ജനിച്ച നസീം ഹമദ് ഒട്ടേറെ ലോക കിരീടങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.