Posted On
date_range Updated On
date_range കോവിഡ്: വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ് നീട്ടും
ന്യൂഡൽഹി: തുർക്കിയിൽ അടുത്തമാസം നടക്കാനിരുന്ന വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ് നീട്ടിവെക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ പറഞ്ഞു. പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ഡിസംബർ നാലു മുതൽ 18 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്.
കോവിഡ് സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ആശങ്കയറിയിച്ചിരുന്നു. അടുത്ത വർഷം ആദ്യ പകുതിയിൽ നടത്തുമെന്നാണ് സൂചന. ലവ്ലിന ബോർഹെയ്ൻ ഉൾപ്പെടെ മുൻനിര താരങ്ങൾ ഇന്ത്യൻ ജഴ്സിയിൽ അങ്കത്തിനിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.