കാൻഡിഡേറ്റ്സ് ചെസ്: ഗുകേഷിന് സമനില

ടൊ​റ​ന്റോ: കാൻഡിഡേറ്റ്സ് ചെ​സ് ടൂ​ർ​ണ​മെ​ന്റി​ൽ പു​രു​ഷ​ന്മാ​രി​ൽ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷി​ന് സ​മ​നി​ല. ടോ​പ് സീ​ഡ് താ​രം അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നോ ക​രു​വാ​ന​യു​മാ​യാ​ണ് 11ാം റൗ​ണ്ടി​ൽ ഗുകേഷ് സ​മ​നി​ല പാ​ലി​ച്ച​ത്. ആ​ർ. ​പ്ര​ഗ്നാ​ന​ന്ദ​യും വി​ദി​ത് ഗു​ജ​റാ​ത്തി​യും തോ​ൽ​വി വഴങ്ങിയപ്പോൾ വ​നി​ത​ക​ളി​ൽ കൊ​നേ​രു ഹം​പി​യും ആ​ർ. വൈ​ശാ​ലി​യും ജയിച്ചുകയറി.

മൂ​ന്ന് റൗ​ണ്ട് മാ​​ത്രം ബാ​ക്കി നി​ൽ​ക്കേ കി​രീ​ട​പ്ര​തീ​ക്ഷ​യു​മാ​യി റ​ഷ്യ​ൻ താ​രം ഇ​യാ​ൻ നെ​പ്പോ​മ്ന്യാ​ച്ചി ഏ​ഴ് പോ​യ​ന്റു​മാ​യി ഒ​റ്റ​ക്ക് മു​ന്നേ​റു​ക​യാ​ണ്. ഗു​കേ​ഷും ക​രു​വാ​ന​യും അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു ന​കാ​മു​റ​യും ആ​റ​ര പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

അ​ഞ്ച് പോ​യ​ന്റു​ള്ള വി​ദി​ത് ഗു​ജ​റാ​ത്തി​യെ​യാ​ണ് ഇ​യാ​ൻ തോ​ൽ​പി​ച്ച​ത്. ന​കാ​മു​റ​യോ​ടാ​ണ് പ്ര​ഗ്നാ​ന​ന്ദ (5.5 പോ​യ​ന്റ്) തോ​റ്റ​ത്. വ​നി​ത​ക​ളി​ൽ ചൈ​ന​യു​ടെ ടി​ങ്ജി ലീ ​ഏ​ഴ് പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ്. കൊ​നേ​രു ഹം​പി ബ​ൾ​ഗേ​റി​യ​യു​ടെ ന​ർ​ഗ്യു​ൽ സാ​ലി​മോ​വ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

Tags:    
News Summary - Candidates Chess: Draw for Gukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.