അജ്മലും റിജു വി. റെജിയും
Posted On
date_range Updated On
date_range ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്: അജ്മലും റിജുവും ഇന്ത്യൻ ടീമുകളിൽ
തിരുവനന്തപുരം: ജപ്പാനിലെ ഷിമാന്റോയിൽ നടക്കുന്ന ഏഷ്യൻ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുകളിൽ രണ്ട് മലയാളി താരങ്ങളും. സെപ്റ്റംബർ മൂന്ന് മുതൽ ആറു വരെ നടക്കുന്ന സീനിയർ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സ്വദേശി പി.പി. അജ്മലും 1,2 തീയതികളിൽ അരങ്ങേറുന്ന അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട സ്വദേശി റിജു വി. റെജിയുമാണ് ഇന്ത്യൻ ജഴ്സി അണിയുന്നത്.
കോഴിക്കോട് ആമം കുനിവയൽ എ.എച്ച് ഹൗസിൽ അഷറഫ്-മെഹ്ജാബി ദമ്പതികളുടെ മകനായ അജ്മൽ തപാൽ വകുപ്പിൽ തമിഴ്നാട് ഈറോഡ് ആർ.എം.എസ് ജീവനക്കാരനാണ്. റിജു പത്തനംതിട്ട കൈപ്പട്ടൂർ വള്ളിക്കോട്ട് വീട്ടിൽ റെജി ജോർജിന്റെയും ഏലിയാമ്മയുടെയും മകനും ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.