Posted On
date_range Updated On
date_range ഏഷ്യൻ പാരാ ഗെയിംസ്: ജാവലിൻ ത്രോയിൽ ഇന്ത്യക്ക് റെക്കോഡോടെ സ്വർണം
ഹാങ്ചോ: ഏഷ്യൻ പാരാ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യക്ക് റെക്കോഡോടെ സ്വർണം. പുരുഷന്മാരുടെ എഫ് 64 ഇനത്തിലാണ് ഇന്ത്യൻ താരം സുമിത് അന്തിൽ സ്വർണം നേടിയത്.
73.29 മീറ്റർ എറിഞ്ഞ സുമിത് അന്തിൽ ഏഷ്യൻ പാരാ ഗെയിംസ് അടക്കം മൂന്ന് റെക്കോർഡുകൾ തകർത്തു. ഏഷ്യൻ പാരാ ഗെയിംസ് കൂടാതെ ലോക റെക്കോർഡ്, ഏഷ്യൻ റെക്കോർഡ് എന്നിവയാണ് തകർത്തത്.
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ തന്നെ പുഷ്പേന്ദ്ര സിങ് വെങ്കലം നേടി. 62.06 മീറ്ററാണ് എറിഞ്ഞത്. 62.42 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ അരച്ചിഗെ സമിതക്കാണ് വെള്ളി.
ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 10 സ്വർണവും 12 വെള്ളിയും 14 വെങ്കലവും അടക്കം 36 മെഡലുകൾ ഇന്ത്യൻ ടീം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.