Posted On
date_range Updated On
date_range അഖിലേന്ത്യ വാട്ടർപോളോ: ഫൈനലിൽ കാലിക്കറ്റും കേരളയും ഇന്ന് നേർക്കുനേർ
തേഞ്ഞിപ്പലം: അന്തർ സർവകലാശാല പുരുഷ വാട്ടർപോളോ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ മത്സരത്തിൽ വെള്ളിയാഴ്ച രാവിലെ 10.30ന് ആതിഥേയരായ കാലിക്കറ്റ് സർവകലാശാല കേരള സർവകലാശാലയെ നേരിടും. ലൂസേഴ്സ് ഫൈനലിൽ എം.ജി യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി കൊൽക്കത്തയെ നേരിടും.
ആദ്യ സെമിഫൈനൽ മത്സരത്തിൽ എം.ജി യൂനിവേഴ്സിറ്റിയെ 19 -3 സ്കോറിന് പരാജയപ്പെടുത്തിയാണ് കേരള ഫൈനലിൽ പ്രവേശിച്ചത്. കൊൽക്കത്ത യൂനിവേഴ്സിറ്റിയെ 14 -6ന് പരാജയപ്പെടുത്തി കാലിക്കറ്റ് സർവകലാശാലയും ഫൈനലിന് അർഹത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.