2024 ഒളിമ്പിക്സ് ജൂലൈ 26 മുതൽ ആഗസ്റ്റ് 11വരെ പാരിസിൽ നടക്കും. യോഗ്യത മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ ഇന്ത്യയിൽനിന്ന് ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല. 2021ലെ ടോക്യോ ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയുടെതടക്കം ഏഴ് മെഡലുകൾ. ലോക ചാമ്പ്യൻകൂടിയായ നീരജ് ഇക്കുറിയും സ്വർണം പ്രതീക്ഷിക്കുന്നുണ്ട്.
നാല് പ്രധാന വൻകരകളിൽ ഫുട്ബാൾ മാമാങ്കങ്ങൾ നടക്കുന്ന വർഷമാണ് 2024. എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന് ജനുവരി 13 മുതൽ ഫെബ്രുവരി 11 വരെ ഐവറി കോസ്റ്റും യൂറോ ഫുട്ബാളിന് ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയും കോപ അമേരിക്കക്ക് ജൂൺ 20 മുതൽ ജൂലൈ 14 വരെ യു.എസും വേദിയാവും.
ഐ.സി.സി ട്വന്റി20 ലോകകപ്പിൽ പുരുഷന്മാരും വനിതകളും ഇറങ്ങും. ജൂൺ നാല് മുതൽ 30 വരെ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് പുരുഷ മത്സരങ്ങൾ. വനിത ലോകകപ്പിന് ബംഗ്ലാദേശും വേദിയാവും.
08-28 ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബാൾ
09-14 മലേഷ്യ ഓപൺ
ബാഡ്മിന്റൺ
14-28 ആസ്ട്രേലിയൻ
ഓപൺ ടെന്നിസ്
19- മാർച്ച് 22 പ്രൈം വോളിബാൾ ലീഗ് ലീഗ്
21-മാർച്ച് 09 സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്
22-മാർച്ച് 17 വനിതാ
പ്രീമിയർ ലീഗ് ക്രിക്കറ്റ്
29 എഫ്.എ കാർ റേസിങ്
12-17 ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ
22 - മേയ് ഇന്ത്യൻ
പ്രീമിയർ ലീഗ്
27-മെയ് 5 തോമസ് കപ്പ് ബാഡ്മിന്റൺ
30 ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സ്
20-ജൂൺ 9 ഫ്രഞ്ച് ഓപൺ ടെന്നിസ്
25 എഫ്.എ കപ്പ് ഫുട്ബാൾ ഫൈനൽ
1. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ (ജൂൺ 1)
2. ഐ.സി.സി ട്വന്റി20 ലോകകപ്പ് (ജൂൺ 4-30)
3. ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് (ജൂൺ 27-30)
1-14 വിംബിൾഡൺ ടെന്നിസ്
17 പ്രീമിയർ ലീഗ് ഫുട്ബാൾ സീസൺ
26 -സെപ്തംബർ 8 യു.എസ് ഓപൺ ടെന്നിസ്
ഐ.സി.സി വനിതാ ട്വന്റി20 ലോകകപ്പ്
4-6
സാഫ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്
11-15 വേൾഡ് ടൂർ ഫൈനൽ ബാഡ്മിന്റൺ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.