ജാക്സൺ, ലൈൽസ്
യൂജീൻ: 200 മീറ്ററിൽ പുരുഷന്മാരിൽ യു.എസിന്റെ നോഹ ലൈൽസും വനിതകളിൽ ജമൈക്കയുടെ ഷെറീക ജാക്സണും സ്വർണം നേടി. 19.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത ലൈൽസ് വിഖ്യാത അത്ലറ്റ് യു.എസിന്റെ മൈക്കൽ ജോൺസന്റെ 19.32 സെക്കൻഡ് മറികടന്ന് ചരിത്രത്തിലെ മൂന്നാമത്തെ മികച്ച 200 മീറ്റർ ഓട്ടക്കാരനായി.
ജമൈക്കക്കാരായ ലോക റെക്കോഡുകാരൻ ഉസൈൻ ബോൾട്ടും (19.19 സെ.) യൊഹാൻ ബ്ലെയ്കും (19.26 സെ.) മാത്രമാണ് ലൈൽസിന്റെ മുന്നിലുള്ളത്. യു.എസിന്റെ തന്നെ കെന്നി ബെഡ്നാറകും എറിയോൺ നൈറ്റണും വെള്ളിയും വെങ്കലവും നേടി. 100 മീറ്ററിലും മെഡലുകൾ മൂന്നും യു.എസ് താരങ്ങൾക്കായിരുന്നു.
വനിതകളിൽ 21.45 സെക്കൻഡിൽ ഓടിയെത്തിയ ജാകസ്ൺ നാട്ടുകാരി ഷെല്ലി ആൻ ഫ്രെയ്സറുടെ സ്പ്രിന്റ് ഡബ്ൾ സ്വപ്നമാണ് തകർത്തത്. ഫ്രെയ്സർ രണ്ടാമതായി. ബ്രിട്ടന്റെ ഡിന ആഷർ സ്മിത്തിനാണ് വെങ്കലം. ഫ്ലോറൻസ് ഗ്രിഫിത് ജോയ്നറുടെ 34 വർഷം മുമ്പത്തെ 21.34 സെക്കൻഡ് മാത്രമാണ് ജാക്സന്റെ മുന്നിലുള്ള സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.