സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ്: നീ​ര​ജ് ചോ​പ്ര ര​ണ്ടാ​മ​ത്

സൂ​റി​ച്ച്: ജാ​വ​ലി​ൻ ത്രോ​യി​ലെ ലോ​ക ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗി​ൽ ര​ണ്ടാ​മ​ത്. 85.86 മീ​റ്റ​ർ എ​റി​ഞ്ഞ ​ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ജാ​ക്കു​ബ് വ​ദ്ലെ​ച് ആ​ണ് ചാ​മ്പ്യ​ൻ.

നീ​ര​ജി​ന് 85.71 മീ​റ്റ​റേ എ​റി​യാ​നാ​യു​ള്ളൂ. ജ​ർ​മ​നി​യു​ടെ ജൂ​ലി​യ​ൻ വെ​ബ​ർ (85.04) മൂ​ന്നാ​മ​തെ​ത്തി.

ലോങ് ജം​പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം മു​ര​ളി ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​താ​യി. മു​ര​ളി 7.99 മീ​റ്റ​ർ താ​ണ്ടി​യ​പ്പോ​ൾ ഗ്രീ​സി​ന്റെ മി​ൽ​ത്തി​യാ​ദി​സ് ടെ​ന്റോ​ഗ്ലു 8.20 മീ​റ്റ​ർ ചാ​ടി ജേ​താ​വാ​യി. ജ​മൈ​ക്ക​യു​ടെ താ​ജേ ക്ലാ​ർ​ക് (8.07), യു.​എ​സ്.​എ​യു​ടെ ജാ​രി​യ​ൺ ലോ​സ​ൺ (8.05) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി.

Tags:    
News Summary - Neeraj Chopra finishes 2nd in Zurich Diamond League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.