ശരത് കമൽ അജന്ത

ശരത് കമൽ അജന്തക്ക് ഖേൽരത്ന, പ്രണോയിക്കും എൽദോസ് പോളിനും അർജുന

ടേബിൾ ടെന്നിസ് താരം ശരത് കമൽ അജന്തക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം. മലയാളി താരങ്ങളായ എച്ച്.എസ്‌ പ്രണോയ് (ബാഡ്മിന്റൺ), എൽദോസ് പോൾ (അത്‍ലറ്റിക്സ്) എന്നിവർ അർജുന അവാർഡിന് അർഹരായി.

എച്ച്.എസ്‌ പ്രണോയ്

സീമ പുനിയ, അവിനാശ് മുകുന്ദ് സാബ് ​ലെ (ഇരുവരും അത്‍ലറ്റിക്സ്), ലക്ഷ്യ സെൻ (ബാഡ്മിന്റൺ), അമിത്, നിഖാത് സരിൻ (ഇരുവരും ബോക്സിങ്), ഭക്തി പ്രദീപ് കുൽകർണി, പ്രഗ്നാനന്ദ, (ഇരുവരും ചെസ്) തുടങ്ങി ആകെ 25 പേർക്കാണ് അർജുന പുരസ്കാരം. ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അശ്വിനി അക്കുഞ്ചി, ധരംവീർ സിങ്, ബി.സി സുരേഷ്, നിർ ബഹദൂർ ഗുരങ്ക് എന്നിവർക്ക് സമ്മാനിക്കും.

എൽദോസ് പോൾ


പരിശീലകർക്കുള്ള ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരത്തിന് ദിനേശ് ജവഹർ ലാഡ്, ബിമൽ പ്രഫുല്ല ഘോഷ്, രാജ് സിങ് എന്നിവർ അർഹരായി. രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ജേതാക്കൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

Tags:    
News Summary - National sports awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.