Posted On
date_range Updated On
date_range ദേശീയ ജൂനിയർ മീറ്റ്: കേരളത്തിന് രണ്ട് സ്വർണം
കോയമ്പത്തൂർ: 38ാമത് ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം നാൾ കേരളത്തിന് രണ്ട് വീതം സ്വർണവും വെള്ളിയും. അണ്ടർ 20 ആൺ 100 മീറ്റർ ഓട്ടത്തിൽ സി.വി അനുരാഗും 10,000 മീ. നടത്തം ബിലിൻ ജോർജ് ആന്റോയുമാണ് ഒന്നാം സ്ഥാനക്കാർ.
10.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ അനുരാഗ് ഹീറ്റ്സിൽ നടത്തിയ 10.46 സെക്കൻഡ് പ്രകടനം മീറ്റ് റെക്കോഡാണ്. അണ്ടർ 20 പെൺ 100 മീറ്ററിൽ വി. നേഹ രണ്ടാം സ്ഥാനത്തെത്തി. അണ്ടർ 18 പെൺ ഷോട്ട്പുട്ടിൽ വി.എസ്. അനുപ്രിയയിലൂടെയാണ് കേരളത്തിന്റെ ഇന്നലത്തെ രണ്ടാമത്തെ വെള്ളി മെഡൽ. ആദ്യ ദിനം ഒരു വെള്ളിമാത്രമായിരുന്നു നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.