ജില്ല ഹോക്കി വനിത വിഭാഗം ചാമ്പ്യന്മാര്ക്ക് അസോസിയേഷന് പ്രസിഡൻറ് പാലോളി അബ്ദുറഹിമാന് ട്രോഫി
കൈമാറുന്നു
മലപ്പുറം ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്: വനിത വിഭാഗത്തില്‍ കടുങ്ങപുരം ജി.എച്ച്.എസ്.എസ് ചാമ്പ്യന്മാര്
മലപ്പുറം: ജില്ല ഹോക്കി അസോസിയേഷന് സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ശാന്തോം മലപ്പുറത്തെയും സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്പ്രിൻറ് കടുങ്ങപുരത്തേയും തോല്പിച്ചാണ് ട്രോഫി കരസ്ഥമാക്കിയത്. വിജയികള്‍ക്ക് അസോസിയേഷന് പ്രസിഡൻറ് പാലോളി അബ്ദുറഹിമാന് ട്രോഫി കൈമാറി.
മൂന്നാം സ്ഥാനം സബ് ജൂനിയര്‍ വനിത വിഭാഗത്തില്‍ ശാന്തോം മലപ്പുറം നേടി. പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ പൂക്കോട്ടൂര്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.