അബ്ദുല്ല മലാഹ്, ഹനാൻ അൽ മായാസ് എന്നിവർ സമ്മാനങ്ങളുമായി
Posted On
date_range Updated On
date_range അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം
കുവൈത്ത് സിറ്റി: റിയാദിൽ നടന്ന 13ാമത് അറബ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികച്ച നേട്ടം. ഒരു സ്വർണമടക്കം കുവൈത്ത് നിരവധി മെഡലുകൾ നേടി. വ്യക്തിഗത മത്സരത്തിൽ അബ്ദുല്ല മലാഹ് കുവൈത്തിനായി സ്വർണം നേടി. വനിതകളുടെ വ്യക്തിഗത മത്സരത്തിൽ ഹനാൻ അൽ മായാസ് വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ടീം ഇന മത്സരത്തിൽ അബ്ദുല്ല മലാഹ്, അഹമ്മദ് അൽ ഷാത്തി, ബദർ അൽ ശലാഹി സംഘം വെങ്കലം നേടി. മിക്സഡ് വിഭാഗത്തിൽ അബ്ദുല്ല മലാഹ്, ഹനാൻ അൽ മായാസ് കൂട്ടുകെട്ടിൽ വെങ്കലമെഡലും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.