Posted On
date_range Updated On
date_range ഇന്ത്യ ഇന്ന് കുവൈത്തിനെതിരെ
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യയും കുവൈത്തും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. രാത്രി 7.30ന് (ഇന്ത്യൻ സമയം പത്തിന്) ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടങ്ങാനാകും ഇരു ടീമുകളുടെയും ശ്രമം എന്നതിനാൽ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ആരാധകർ. മത്സരത്തിന്റെ ടിക്കറ്റുകൾ ഭൂരിപക്ഷും വിറ്റുപോയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ഇന്ത്യയും കുവൈത്തും കൂടാതെ ഖത്തറും അഫ്ഗാനിസ്താനുമാണ് മറ്റുരണ്ട് രാജ്യങ്ങൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.