പിരപ്പന്‍കോട് നടന്ന ദേശീയ അക്വാട്ടിക് മത്സരങ്ങളില്‍ വാട്ടര്‍ പോളോയില്‍ ജേതാക്കളായ കേരള ടീം ട്രോഫിയുമായി
വെഞ്ഞാറമൂട്: 77ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിൽ (ഡൈവിങ് വാട്ടര്‍പോളോ) വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ കേരളവും പുരുഷ വിഭാഗത്തില്‍ സര്‍വീസസും ജേതാക്കൾ. ഡൈവിങ് പുരുഷവിഭാഗത്തില്‍ സര്‍വീസസും വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ റെയിൽവേയുമാണ് ഓവറോള്‍ ചാമ്പ്യന്മാർ. വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ ബംഗാളിനാണ് രണ്ടാം സ്ഥാനം. മഹാരാഷ്ട്ര മൂന്നാമതെത്തി. പുരുഷ വിഭാഗം വോട്ടര്പോളോയില് സര്‍വീസസിനും മഹാരാഷ്ട്രക്കുമാണ് രണ്ടും മൂന്നും സ്ഥാനം.
വനിതാ വിഭാഗം വാട്ടര്‍പോളോയില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത കൃപയും പുരുഷ വിഭാഗത്തില്‍ സര്‍വീസസിന്റെ ബാഗേഷുമാണ് മീറ്റിലെ താരങ്ങള്‍. സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പിരപ്പന്‍കോട് ബി.ആര്. അംബേദ്കര്‍ രാജ്യാന്തര നീന്തല്‍ സമുച്ചയത്തില്‍ മത്സര വിജയികള്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മുന്‍ മന്ത്രി എം. വിജയകുമാര്‍, സ്പോർട്സ് വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, ലോക നീന്തല്‍ ഫെഡറേഷന് ബ്യൂറോ അംഗം വീരേന്ദ്ര നാനാവതി, നീന്തല്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി മോന് ചോക്സി, ഏഷ്യന്‍ അക്വാട്ടിക് അസോസിയഷന് ടെക്നിക്കൽ കമ്മിറ്റി അംഗം എസ്. രാജീവ്, മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ കുമാരി, കേരള അക്വാട്ടിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി.എസ്. മുരളീധരന്, എം. അനില്‍ കുമാര്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.