ഒളിമ്പിക്​ ദീപശിഖ അണക്കാൻ വാട്ടർ പിസ്റ്റൾ പ്രയോഗം; ജപ്പാനിൽ വനിത അറസ്റ്റിൽ

ടോകിയോ: ജപ്പാനിൽ ദിവസങ്ങൾ കഴിഞ്ഞ്​ തിരശ്ശീല ഉയരുന്ന ഒളിമ്പിക്​സിന്‍റെ വിഞ്​ജാപനമായി എത്തിയ ദീപശിഖ അണക്കാൻ ശ്രമം. ടോകിയോ നഗരത്തിൽ ദീപശിഖ പ്രയാണം നടക്കുന്നതിനിടെയാണ്​ വനിത എത്തി വാട്ടർ പിസ്റ്റൾ പ്രയോഗം നടത്തിയത്​. അപകടമൊഴിവാക്കിയ സുരക്ഷ വിഭാഗം ഇവരെ അറസ്റ്റ്​ ചെയ്​തു.

ദീപശിഖ കാണാനെത്തിയ ആൾക്കൂട്ടത്തിനിടെ നിലയുറപ്പിച്ച 53 കാരി പതിയെ മുന്നോ​ട്ടെത്തി പിസ്റ്റൾ എടുക്കുകയായിരുന്നു. അപകടം മണത്ത അധികൃതർ ​വെള്ളം ദീപശിഖയിലെത്താതിരിക്കാൻ മറച്ചുപിടിച്ച ശേഷം പിസ്റ്റൾ വലിച്ചുമാറ്റി ഇവരെ കസ്റ്റഡിയിലെടുത്തു. 'ഒളിമ്പിക്​സിന്​ അവസാനം', 'ഒളിമ്പിക്​സ്​ വേണ്ട, കായിക മത്സരങ്ങൾ അവസാനിപ്പിക്കൂ' എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രക്ഷോഭം.

കോവിഡ്​ രൂക്ഷമായ ടോക്കിയോ നഗരത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു. കാണികളെ പ്രവേശിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്​. ഇതിനു പിന്നാലെയാണ്​ ഒളിമ്പിക്​സ്​ അവസാനിപ്പിക്കാനാവശ്യപ്പെട്ടുള്ള ഒറ്റയാൾ ​പ്രക്ഷോഭം.

Tags:    
News Summary - Japan Woman Tries To Put Out Tokyo Olympic Torch With A Water Pistol, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.