Posted On
date_range Updated On
date_range ഐ.എസ്.എൽ: ജാംഷഡ്പുരിനെ തകർത്ത് ഗോവ
മഡ്ഗാവ്: ഐ.എസ്.എൽ ഫുട്ബാളിൽ ജാംഷഡ്പുർ എഫ്.സിക്കെതിരെ സ്വന്തം തട്ടകത്തിൽ എഫ്.സി ഗോവക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ എതിരാളികളെ തോൽപിച്ചത്. രണ്ടാം മിനിറ്റിൽത്തന്നെ ഇകർ ഗുവാരോസേനയിലൂടെ ലീഡ് പിടിച്ചിരുന്നു ഗോവ.
12ാം മിനിറ്റിൽ സദോവുയും നിറയൊഴിച്ചതോടെ ജാംഷഡ്പുരിന്റെ നില പരുങ്ങലിലായി. ഗോൾ മടക്കാനുള്ള ശ്രമങ്ങൾ എവിടെയും എത്തിയില്ല. കളി തീരാൻ നേരം ബ്രണ്ടൻ ഫെർണാണ്ടസ് (90+3) ജാംഷഡ്പുരിന്റെ തോൽവിയുടെ ആഘാതം കൂട്ടി. ജയത്തോടെ നാലു കളിയിൽ ഒമ്പത് പോയന്റുമായി ഗോവ രണ്ടാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.