ഇന്ത്യ-ജപ്പാൻ സെമിഫൈനലിൽനിന്ന്
ഇന്ത്യ-ദക്ഷിണ കൊറിയ ഫൈനൽ ഇന്ന്
ടോക്യോ: വനിത ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയിൽ ആതിഥേയരായ ജപ്പാനെ കീഴടക്കി ഇന്ത്യ ഫൈനലിൽ കടന്നു. സുനേലിത ടോപ്പോ നേടിയ ഏക ഗോളിലായിരുന്നു ജയം. ഇതോടെ ഇക്കൊല്ലം നവംബർ, ഡിസംബർ മാസങ്ങളിലായി ചിലിയിൽ നടക്കുന്ന ജൂനിയർ ലോകകപ്പിനും ഇന്ത്യൻ ടീം യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണ കൊറിയയാണ് എതിരാളികൾ.
ഗോൾരഹിതമായ സെമിഫൈനലിലെ മൂന്നു പാദങ്ങൾക്കുശേഷം 47ാം മിനിറ്റിലാണ് സുനേലിത സ്കോർ ചെയ്തത്. 2012നു ശേഷം ഇന്ത്യ ഫൈനലിലെത്തുന്നത് ഇതാദ്യം. അന്ന് ചൈനയോട് 2-5ന് തോൽക്കുകയായിരുന്നു. ജൂനിയർ ഏഷ്യ കപ്പിൽ ആദ്യമായി കിരീടം നേടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. നാലു തവണ മൂന്നാം സ്ഥാനക്കാരായിരുന്നു. ഹാട്രിക് കിരീടം ലക്ഷ്യമിട്ട ചൈനയെ എതിരില്ലാത്ത രണ്ടു ഗോളിനു തകർത്താണ് ദക്ഷിണ കൊറിയ ഫൈനലിലെത്തിയത്. നാലു പ്രാവശ്യം ജേതാക്കളായിട്ടുണ്ട് കൊറിയക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.