'ഐ.പി.എല്ലൊക്കെ ചെറുത്' കപിലിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കാണുമായിരുന്നെന്ന് ഫുട്ബാൾ കോച്ച് സൗത്ത്ഗേറ്റ്

കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന രാജസ്ഥാൻ റോയൽസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയിൽ പതിഞ്ഞ ഒരു മുഖമാണ് സ്പോർട്സ് ആരാധകരുടെ ഇടയിൽ ചർച്ചയായത്. മത്സരം കാണാൻ രാജസ്ഥാൻ റോയൽസിനെ ജേഴ്സിയണിഞ്ഞെത്തിയത് മുൻ ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റാണ്. സൂപ്പർ കോച്ചിനെ ഐ.പി.എൽ ഗാലറിയിൽ കണ്ടത് ആരാധകരിൽ ആവേശമുയർത്തി.

മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈഡൻ ഗാർഡനില്ത്സ വെച്ച് നടന്ന മത്സരത്തിൽ കൊൽത്ത ഉയർത്തിയ 207 റൺസ് പിന്തുടർന്ന റോയൽസ് ഒരു റണ്ണകലെ വീണു. താൻ പണ്ടുമുതലെ ക്രിക്കറ്റ് ആരാധകനായിരുന്നുവെന്നും കപിൽ ദേവിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് മുഴുവൻ ദിവസവും കാണുവായിരുന്നുവെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.

പലപ്പോഴും, വെംബ്ലിയിൽ (ഫുട്ബോൾ) കളിക്കുമ്പോൾ, ആൾക്കൂട്ടം അൽപ്പം നിശബ്ദമായിരിക്കും. ഞാൻ എപ്പോഴും ക്രിക്കറ്റിന്റെ ആരാധകനാണ്. ഞാൻ കൊച്ചു കുട്ടിയായിരുന്നപ്പോൾ, ദിവസം മുഴുവൻ ടെസ്റ്റ് മത്സരങ്ങൾ കാണുമായിരുന്നു. അതായത്, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ തുടങ്ങിയവരുടെയും അതുപോലുള്ള കളിക്കാരുടെയും കാലഘട്ടത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പിന്നീട് വർഷങ്ങളായി, ഞാൻ ഇംഗ്ലണ്ടിനായി കളിക്കുമ്പോൾ ധാരാളം കളിക്കാരെ പരിചയപ്പെട്ടു, ഇംഗ്ലണ്ട് ടീമിനെക്കുറിച്ച് എനിക്ക് ധാരാളം അറിയാമായിരുന്നു," ഐ.പി.എൽ സോഷ്യൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ സൗത്ത്ഗേറ്റ് പറഞ്ഞു.

'എല്ലാ കായിക ഇനങ്ങളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, പരിശീലകരും മെഡിക്കൽ ടീമുകളും വലിയ പങ്കുവഹിക്കുന്നുണ്ട്, നിങ്ങളുടെ മേഖലയ്ക്ക് പുറത്ത് പോയി മറ്റുള്ളവരിൽ നിന്ന് പഠിക്കുന്നത് എല്ലായ്പ്പോഴും ആകർഷകമാണ്. ഞാൻ പറഞ്ഞതുപോലെ, എനിക്ക് കായിക വിനോദം വളരെ ഇഷ്ടമാണ്. അതിനാൽ ഇവിടെ വരുന്നത് സന്തോഷകരമാണ്, ഇന്ത്യയിലേക്ക് വരുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്ത്യയിൽ വരുന്നത് ഇതാദ്യമാണ്. വളരെ അതിശയകരമാണ് ഇവിടെ,' സൗത്ത് ഗേറ്റ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Gareth Southgate spotted at IPL 2025 game, reveals he ‘used to watch Test matches all day (in) era of Kapil Dev)’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.