ന്യൂയോർക്: 2017ലെ ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ് 100 മീറ്റർ ഒന്നാം സ്ഥാനക്കാരിയും റയോ ഒളിമ്പിക്സ് മെഡൽ ജേത്രിയുമായ യു.എസ് സ്പ്രിന്റർ ടോറി ബോവീ അന്തരിച്ചു. ബുധനാഴ്ചയാണ് യു.എസ്.എ ട്രാക് ആൻഡ് ഫീൽഡ് വാർത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല.
മിസിസിപ്പി സാൻഡ്ഹിൽ സ്വദേശിയായ ബോവീ, 2016ലെ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും 4x100 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. പിറ്റേ വർഷം ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ വേഗമേറിയ ഓട്ടക്കാരിയായി. 2015ലെ ലോക ചാമ്പ്യൻഷിപ് 100 മീറ്റർ വെങ്കലമാണ് ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മെഡൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.