അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ സമലക്കിനെതിരെ ഹെഡറിലൂടെ സമനില ഗോൾ നേടുന്ന അൽ നസ്ർ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ

രക്ഷകനായി ക്രിസ്റ്റ്യാനോ; അൽ നസ്ർ ക്വാർട്ടറിൽ

റിയാദ്: അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ നിർണയമായി മത്സരത്തിൽ ഈജിപ്ഷ്യൻ ക്ലബായ സമലക്കിനെ സമനിലയിൽ തളച്ച അൽ നസ്ർ ക്വാർട്ടർ ഫൈനലിൽ കടന്നു. 87ാം മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഉജ്ജ്വല ഹെഡറാണ് അൽനസ്റിനെ സമനില നേടിക്കൊടുത്തത്. റിയദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സിസോ ലക്ഷ്യത്തിലെത്തിച്ചതോടെയാണ് സമലക്ക് ലീഡെടുത്തത്.

സമലക്കിന് ജയവും അൽ നസ്റിന് സമനിലയും അനിവാര്യമായ മത്സരത്തിൽ കളിതീരാൻ മൂന്ന് മിനുറ്റ് ബാക്കിയുള്ളപ്പോഴാണ് ക്രിസ്റ്റ്യാനോ അൽനസ്റിന്റെ അരക്ഷകനായി അവതരിച്ചത്. മൂന്ന് കളിയിൽ നിന്ന് ഒരു ജയവും രണ്ടു സമനിലയുമായ അൽ നസ്ർ സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. നാല് പോയിന്റുള്ള സമലക്ക് മൂന്നാമതും മൂന്നിൽ രണ്ടും ജയിച്ച് അൽ ഷബാബ് ഗ്രൂപ്പ് ചാമ്പ്യൻമാരുമായി. ബയേൺ മ്യൂണിക്ക് വിട്ട് അൽ നസ്റിലെത്തിയ സെനഗൽ സൂപ്പർ താരം സെർജിയോ മാനെ സമലക്കിനെതിരെ അരങ്ങേറ്റം കുറിച്ചു.

മൊറോക്കൻ ക്ലബായ രാജ സി എ ആകും ക്വാർട്ടറിൽ അൽ നസറിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ സൗദി ക്ലബുകളായ അൽ ഹിലാലും അൽ ഇത്തിഹാദും തമ്മിലുള്ള പോരാട്ടം നാളെ നടക്കും. 


Tags:    
News Summary - Zamalek 1-1 Al Nassr: Cristiano Ronaldo guides Al Alami to Arab Club Champions knockout stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.