'700 ക്ലബിലേക്ക് സ്വാഗതം'; ക്രിസ്റ്റ്യാനോയെ പ്രശംസിച്ച യുവരാജ് സിങ്ങിന് ട്രോൾ മഴ
ക്ലബ് ഫുട്ബാളിൽ 700 ഗോളെന്ന അതുല്യ നേട്ടം കൈവരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഞായറാഴ്ച പ്രീമിയർ ലീഗിൽ എവർട്ടനെതിരെ നടന്ന മത്സരത്തിൽ 44ാം മിനിറ്റിൽ വലകുലുക്കിയതോടെയാണ് പുതിയ നാഴികക്കല്ല് പിന്നിട്ടത്.
നിരവധി കായിക താരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ക്രിസ്റ്റ്യാനോയെ പ്രശംസിച്ചത്. എന്നാൽ, താരത്തെ പ്രശംസിച്ച മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് വെട്ടിലായി. നിരവധി പേരാണ് യുവരാജിനെ ട്രോളി രംഗത്തുവന്നത്. 'രാജാവ് തിരിച്ചെത്തി! ഫോം താൽക്കാലികമാണ് ക്ലാസ് ശാശ്വതമാണ്! ക്രിസ്റ്റ്യാനോക്ക് 700 ക്ലബിലേക്ക് സ്വാഗതം, ഇതിഹാസം' -എന്നായിരുന്നു യുവരാജിന്‍റെ ട്വീറ്റ്.
700 ക്ലബിലേക്ക് സ്വാഗതം എന്ന പരാമർശമാണ് ട്രോളിനു കാരണമായത്. യഥാർഥത്തിൽ ക്രിസ്റ്റ്യാനോ മാത്രമാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് ഫുട്ബാളിൽ 700 ഗോൾ നേടുന്ന ആദ്യ താരം. താരത്തിന്‍റെ ട്വീറ്റിനു താഴെ നിരവധി പേരാണ് തെറ്റ് ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.